ലോകകപ്പ് ഓർമകളും, ചരിത്രവും പിന്നെ കുറച്ചു റെക്കോർഡുകളും (ഭാഗം 1).

ലോകകപ്പ് ഓർമകളും, ചരിത്രവും പിന്നെ കുറച്ചു റെക്കോർഡുകളും (ഭാഗം 1).

ലോകകപ്പ് ഓർമകളും, ചരിത്രവും പിന്നെ കുറച്ചു റെക്കോർഡുകളും (ഭാഗം 1).
(PIC credit :Twitter)

ഈ തലമുറയിലെ ക്രിക്കറ്റ്‌ ആരാധകരെ ഏറ്റവും ആവേശം കൊള്ളിച്ച ഒന്ന് തന്നെയാണ് 2007 ലെ ട്വന്റി ട്വന്റി ലോകകപ്പ്.ലോകകപ്പ് ഓർമകളും, ചരിത്രവും പിന്നെ കുറച്ചു റെക്കോർഡുകളും ഇനിയുള്ള കുറച്ചു ദിവസം പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു.

12 ടീമുകളായിരുന്നു പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിൽ മത്സരിച്ചിരുന്നത്. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂ സിലാൻഡ്, ഓസ്ട്രേലിയ, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, സിംമ്പാവേ, കെനിയ, സ്കോട്ടലാണ്ട് എന്നിവരാണ് ഈ ടീമുകൾ.

ഗ്രൂപ്പ്‌ സ്റ്റേജിൽ മൂന്നു ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. മൂന്നു ടീമുകളും പരസ്പരം ഏറ്റുമുട്ടും.ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് മുന്നേറും. ആദ്യ റൗണ്ട് തന്നെ സംഭവം ബഹുലമായിരുന്നു.

ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യത്തെ മത്സരത്തിൽ തന്നെ റൺ മഴ പെയ്തു. ക്രിസ് ഗെയ്ൽ ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമായി. അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ആദ്യത്തെ സെഞ്ച്വറി കൂടിയായിരുന്നു അന്ന് ഗെയ്ൽ സ്വന്തമാക്കിയത്.200 റൺസിൽ അധികം സ്കോർ ചെയ്തിട്ടും വിൻഡിസിന് ജയിക്കാൻ കഴിഞ്ഞില്ല.അങ്ങനെ ദക്ഷിണ ആഫ്രിക്ക ട്വന്റി ട്വന്റി ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യത്തെ വിജയം സ്വന്തമാക്കുന്ന ടീമായി മാറി.

ലോകകപ്പിലെ ആദ്യത്തെ അട്ടിമറി നടത്തിയത് സിംമ്പാവേയായിരുന്നു. സാക്ഷാൽ റിക്കി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയയെ സിംമ്പാവേ ബ്രെണ്ടൻ ടെയലറിന്റെ മികവിൽ മറികടന്നു.അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഫിഫ്റ്റി നേടുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറെന്ന  നേട്ടവും ബ്രണ്ടൺ ടെയ്ലർ ഈ മത്സരത്തിൽ സ്വന്തമാക്കി.

ആദ്യ റൗണ്ടിലെ രണ്ട് മത്സരവും തോറ്റു ലോകകപ്പിൽ നിന്ന് തന്നെ വിൻഡിസ് പുറത്തായത് അപ്രതീക്ഷിതമായിരുന്നു.ഇന്നും ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ലങ്ക ആദ്യ റൗണ്ടിൽ കെനിയക്കെതിരെ സ്വന്തമാക്കിയിരുന്നു.

പതിവ് പോലെ ആദ്യ റൗണ്ടിൽ ഓരോ ക്രിക്കറ്റ്‌ ആരാധകരും കാത്തിരുന്നത് ഒരു പക്ഷെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് വേണ്ടിയാവും. ആവേശം അണപൊട്ടിയ മത്സരത്തിൽ ക്രിക്കറ്റിന്റെ നിയമപുസ്തകങ്ങളിൽ പുതിയതായി എഴുതി തീർത്ത ബൗൾ ഔട്ടിലൂടെ ഇന്ത്യ വിജയം കൊയ്തപോൾ രോമാഞ്ചോത്തോടെയാണ് ഓരോ ഇന്ത്യൻ ആരാധകർ ആ രംഗങ്ങൾ വീശിച്ചത്.

വിൻഡിന്റെ പതനം തന്നെയായിരുന്നു ആദ്യ റൗണ്ടിലെ അപ്രതീക്ഷിത സംഭവം..

To be continued

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here